തമിഴ്നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തമിഴ്നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. സി വിജയബാസ്‌കര്‍. ഇതോടെ തമിഴ്നാട്ടില്‍ 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കും ചെന്നൈയില്‍ നിന്നുള്ള ഇവരുടെ ട്രാവല്‍ ഗൈഡിനുമാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 22 മുതല്‍ ഇവരെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയായിരുന്നുവെന്നും സേലം മെഡിക്കല്‍ കോളജില്‍ പരിശോധിച്ച ഇവരുടെ സാമ്പിളുകള്‍ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് 54 കാരന്‍ മരിച്ചതില്‍ ആശങ്ക തുടരുകയാണ്. ഇയാള്‍ക്ക് കൊവിഡ് എങ്ങനെ ലഭിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ വിദേശത്ത് പോയതിന് വ്യക്തതയില്ല. 54കാരന്റെ സഞ്ചാരപാത കണ്ടെത്താനാകാതെ ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. ഇന്ന് പുലര്‍ച്ചെയാണ് തമിഴ്നാട് മധുര അണ്ണാനഗര്‍ സ്വദേശിയായ 54കാരന്‍ മരിച്ചത്.

Content Highlight: Covid 19 Confirmed on 5 from Tamil Nadu