തലസ്ഥാനത്ത് പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൊറോണ മരണം; ആശങ്ക

ന്യൂഡല്‍ഡഹി: ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപമുള്ള മര്‍കസില്‍ മതപരമായ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരില്‍ കൊറോണ സ്ഥിരീകരിച്ച ആറ് പേര്‍ മരിച്ചു. തെലങ്കാനയില്‍ വച്ചാണ് ആറ് പേരുടെയും മരണം. ഇതോടെ, രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി. ഇതുവരെ 1251 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1117 പേര്‍ ചികിത്സയിലാണ്. 101 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായിരിക്കുന്നത്.

നേരത്തെ ഇതേ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പങ്കെടുത്ത 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്ര 1500ഓളം പേരാണ് ഈ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തത് എന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇവരില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് പ്രാര്‍ത്ഥന നടന്നത്.

മര്‍ക്കസിനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മര്‍ക്കസ് പരിസരം പൊലീസ് സീല്‍ ചെയ്തു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കൊവിഡ് ബാധിച്ച് മരിച്ച 65കാരനും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ചു. കശ്മീരില്‍ ആദ്യം മരിച്ചയാളും ഈ ചടങ്ങില്‍ പങ്കെടുത്തെന്നാണ് വിവരം.

Content Highlight: 6 died of Corona who attend the  prayers in Delhi