തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികില്‍സയിലുണ്ടായിരുന്ന കോവിഡ് ബാധിതന് മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 68 കാരനാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. വെന്റിലേറ്ററില്‍ തീവ്രപരിചരണത്തിലായിരുന്നു ഇദ്ദേഹം. ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇയാളുടെ ആരോഗ്യനില വഷളാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു.
Content Highlight: Second corona death in Kerala reported of a 68 year old