കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ചെയ്യുന്ന സഹായങ്ങളെല്ലാം ആളുകളെ അറിയിക്കമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്നും പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി. സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശൻ്റെ സര്‍ക്കുലറിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. കോവിഡ് 19മായി ബന്ധപ്പെട്ട് ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണമെന്നും ദാനപ്രവൃത്തികൾ ചെയ്യുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മാസ്ക് മാറ്റരുതെന്നും സർക്കുലറിൽ പറയുന്നു.
ഭക്ഷണ കിറ്റുകളുടെ വിതരണം നടക്കുമ്പോൾ ‘ഫീഡ് ദ് നീഡി’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ജില്ലാ, മണ്ഡലം പേജുകളികളിലും എല്ലാവരുടെയും ഫേസ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാല്‍ കേരള സപ്പോര്‍ട്‌സ് പിഎം കെയര്‍ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണം. ബി.ജെ.പി കേരളം എന്ന ഫേസ്ബുക്ക് പേജ് എല്ലാ പ്രവര്‍ത്തകരും ഫോളോ ചെയ്യുകയും പോസ്റ്റുകള്‍ പതിവായി ഷെയര്‍ ചെയ്യുകയും വേണമെന്നും ഗണേശന്‍ സര്‍ക്കുലറില്‍ പറയുന്നു. മനോരമ ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
content highlights: BJP circular to all members to post their photos of works related to Covid 19 assistance activities