രാജ്യ തലസ്ഥാനത്ത് ഭൂചലനം; ആളപായമില്ല

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഭൂചലനം. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍, റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപെടുത്തിയ ഭൂചലനമാണ് വെകിട്ടുണ്ടായത്.

വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയുടെ അയല്‍ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും വിവരമുണ്ട്. ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Content Highlight: 3.5 Magnitude earth quake felt in Delhi