ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ആറ് അതിഥി തൊഴിലാളികൾ ബസിടിച്ച് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ലോക്ക് ഡൗണിനിടെ പഞ്ചാബിൽ കുടുങ്ങിയ തൊഴിലാളികൾ ബിഹാറിലേക്കു കാൽനടയായി യാത്ര ചെയ്യവെയാണ് അപകടം ഉണ്ടായത്. മുസാഫര്‍നഗര്‍-സഹ്‌രന്‍പുര്‍ ഹൈവേയില്‍ ഘലൗലി ചെക്ക്‌പോസ്റ്റിന് സമീപം വെച്ചായിരുന്നു അപകടം.
മുസഫർനഗറിൽ യുപി സർക്കാരിൻ്റെ ബസ് ഇടിച്ചാണ് മരണം. ബസിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇയാൾ ഓടിരക്ഷപ്പെട്ടു. മഹാരാഷ്‌ട്രയിൽ റെയിൽവെ ട്രാക്കിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 15 അതിഥി തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചതിൻ്റെ പിന്നാലെയാണ് ഈ അപകടം. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം സ്വന്തം നാടുകളിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഇവർ അപകടത്തില്‍ മരിക്കുന്നതും തുടര്‍ക്കഥയാവുകയാണ്.
content highlights: 6 Migrants Workers Run Over By UP Government Bus, 2 Injured