ഇന്ത്യ- ചെെന സെെനികതല ചർച്ച ഇന്ന് നടക്കും. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ചർച്ച നടത്തുന്നത്. ഇന്ത്യ-ചെെന അതിർത്തിയിലെ ചുഷുൽ മോൾഡോയിലായിരിക്കും ഇരു രാജ്യങ്ങളിലെ ഉന്നത സൈനിക വൃത്തങ്ങൾ ഒത്തുചേരുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍മേധാവി ലഫ്റ്റനൻ്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് ചർച്ചയിൽ പങ്കെടുക്കും. ചെെനയിൽ നിന്ന് ടിബറ്റ് സെെനിക പ്രതിനിധിയും ചർച്ചയിൽ പങ്കെടുക്കും. പ്രാദേശിക സെെനിക മേധാവികൾ തമ്മിൽ ചർച്ചകൾ നടത്തിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് ഉന്നത സെെനികതല ചർച്ച നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിക്കുന്നത്.
അതിർത്തി പ്രദേശമായ ഗാൽവാൻ മേഖലയിൽ നടക്കുന്ന റോഡ് നിർമാണം നിർത്തിവയ്ക്കണമെന്ന ചെെനയുടെ ആവശ്യം ഇന്ത്യ അംഗീകരിക്കില്ല. ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്മാറിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ചൈന രണ്ട് കിലോമീറ്ററും ഇന്ത്യ ഒരു കിലോമീറ്ററും ഇതിനകം പിന്മാറിയിട്ടുണ്ട്.
കിഴക്കൻ ലഡാക്കിൽ മുമ്പ് നിലനിന്നിരുന്ന അതേ സ്ഥിതിഗതികൾ വീണ്ടും പുനഃസ്ഥാപിക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തുമെന്നാണ് സൂചന. അതിർത്തിയിലുള്ള ചെെനീസ് സെെനികരുടെ അനാവശ്യമായ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ ബീംജിങ് തടസം കാണിക്കരുതെന്നും ഇന്ത്യ ചർച്ചയിൽ മുന്നോട്ട് വയ്ക്കും.
content highlights: India, China Top Military-Level Talks Today Amid Stand-Off In Ladakh








