ലോകപട്ടികയിൽ സ്പെയിനെ മറികടന്ന് ഇന്ത്യ അഞ്ചാമത്; ആകെ 2.45 ലക്ഷം രോഗികൾ

Coronavirus cases: India overtakes Spain, 5th highest in world

ലോകത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരുക്കുകയാണ്. നിലവിലെ പട്ടികയിൽ യുഎസ്, റഷ്യ, യുകെ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യ. 2,45,670 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2 ലക്ഷത്തിലധികം കേസുകളുമായി സ്പെയിനെ മറികടന്നാണ് ശനിയാഴ്ച ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകളിൽ വ്യക്തമാക്കിയിരിക്കുന്നത്.

നാലു ദിവസത്തിനുള്ളിൽ റെക്കോർഡ് കുതിപ്പാണ് രോഗബാധിതരുടെ കണക്കിൽ രേഖപെടുത്തിയിട്ടുള്ളത്. സ്പെയിനിൽ ഇതുവരെ 2,41,310 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗ ബാധയുടെ തുടക്കത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലിയെ ഇന്ത്യ വെള്ളിയാഴ്ച മറികടന്നിരുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് വെള്ളിയഴ്ച അർധ രാത്രി വരെ ഇന്ത്യയിലെ കൊവിഡ് രോഗികൾ 2,35769 ഉം ഇറ്റലിയിൽ 2,34,531 ഉം ആയിരുന്നു.

രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും ഇന്ത്യയിൽ 1 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 9887 പേർക്കാണ് പുതുതായി രോഗം ബാധിച്ചതെന്നാണ് ശനിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 24 മണിക്കൂറിനിടെ 294 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 6642 ആയി തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം 9000 ലധികം രേഖപെടുത്തുന്നത്.

Content Highlights; Coronavirus cases: India overtakes Spain, 5th highest in world