കൊറോണയെ പ്രതിരോധിക്കാൻ ‘കൊറോണ ദേവീപൂജ’ നടത്തി നാട്ടുകാർ

assam many perform corona devi pooja to end coronavirus pandemic

കൊറോണയെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടെത്തുന്നതിനുള്ള കഠിന പരിശ്രമത്തിനിടയിൽ കൊറോണയെ ദേവിയായി ആരാധിക്കാൻ തുടങ്ങിയിരിക്കുകയാണ് അസമിലെ ചില നാട്ടുകാർ. കൊറോണ ദേവിപൂജ കൊണ്ട് മാത്രമേ ഈ മഹാമാരി പടരുന്നതിനെ അവസാനിപ്പിക്കാൻ സാധിക്കൂ എന്നാണ് ഇവരുടെ വിശ്വാസം. ബിശ്വാനാഥ് ചരിയാലിയിൽ നദിക്കരയിൽ ശനിയാഴ്ചയാണ് ‘കൊറോണ ദേവിപൂജ’ നടത്തിയത്.

ഞങ്ങൾ കൊറോണയെ പൂജിക്കുകയാണെന്നും പൂജ കഴിയുമ്പോൾ കാറ്റ് വന്ന് വൈറസിനെ തകർത്തു കളയുമെന്നും കൊറോണ ദേവി പൂജ നടത്തിയ ഒരു സ്ത്രി പറഞ്ഞു. ഇന്നലെ മാത്രമായി 81 പേർക്ക് അസമിൽ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2324 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതിയതായി 9971 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ലോക്ഡൌൺ അഞ്ചാം ഘട്ടം തുടങ്ങി ഒരാഴ്ച തികയുമ്പോഴാണ് ദിവസേനയുള്ള കോവിഡ് കേസുകളുടെ വർധന പതിനായിരത്തിലെത്തുന്നത്.

Content Highlights; assam many perform corona devi pooja to end coronavirus pandemic