റേഷൻ കാർഡ് ഉടമകളുടെ കുടുംബങ്ങൾക്ക് 13 കോടി തുണി മാസ്ക് സൗജന്യ വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ

TN govt to supply 13 crore cloth masks for families of ration cardholders

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മാസ്ക് വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. റേഷൻ കാർഡുള്ള കുടുംബങ്ങൾക്ക് 13 കോടി തുണി മാസ്ക് വിതരണം ചെയ്യാനാണ് തീരുമാനം. റേഷൻ കടകൾ വഴിയായിരിക്കും മാസ്ക് വിതരണം ചെയ്യുക. ഇതിനായി ഏഴംഗ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 2,08,23,076 റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. 6,74,15,899 കുടുംബാംഗങ്ങളുമുണ്ട്. കുടുംബാംഗങ്ങളുടെ കണക്കനുസരിച്ച് ഒരോരുത്തർക്ക് രണ്ട് മാസ്ക് വീതം 13,48,31,789 മാസ്കുകൾ ആവശ്യമായി വരും. 

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തുണി മാസ്ക് വിതരണം ചെയ്യാൻ തമിഴ്നാട് ആരോഗ്യ മന്ത്രാലയം തീരുമാനിക്കുന്നത്. തുടർന്ന് ഏഴ് പേർ അടങ്ങിയ റേറ്റ് ഫിക്സേഷൻ കമ്മിറ്റി രൂപികരിച്ചു. റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ജെ രാധാകൃഷ്ണനാണ് സമിതിയ്ക്ക് നേതൃത്വം നൽകുന്നത്. ദുരന്തനിവാരണ അതോറിറ്റി ഡയറക്ടർ, ചെന്നൈ പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവൻ്റീവ് മെഡിസിൻ ഡയറക്ടർ, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, ധനകാര്യ വകുപ്പ് സി‌എം‌പി‌ആർ‌എഫ് ഡെപ്യൂട്ടി സെക്രട്ടറി, റവന്യൂ അഡ്മിനിസ്ട്രേഷൻ, ഡിസാസ്റ്റർ മാനേജ്‌മെൻ്റ് കമ്മീഷണറേറ്റ് ചീഫ് തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

content highlights: TN govt to supply 13 crore cloth masks for families of ration cardholders