ഡൽഹി ആരോഗ്യ മന്ത്രിയെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇന്ന് കൊവിഡ് പരിശോധന നടത്തും

ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെ കടുത്ത പനിയും ശ്വാസതടസ്സത്തേയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സത്യേന്ദ്ര ജെയിൻ തന്നെയാണ് ട്വിറ്ററിൽ അറിയിച്ചത്. 

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് കൊവിഡ് പരിശോധന നടത്തും. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള ഡൽഹിയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. 

content highlights: Delhi Health Minister Admitted To Hospital, Coronavirus Test Today