യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു; അംഗത്വം ലഭിക്കുന്നത് ഇത് എട്ടാം തവണ

India elected a non-permanent member of the UN Security Council

യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് സ്ഥിരാംഗത്വമില്ലാത്ത രാജ്യം എന്ന നിലയിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. 193 ആംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഏഷ്യാ-പസഫിക് വിഭാഗത്തിൽ എതിരില്ലാതെയാണ് ഇന്ത്യ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

ഇന്ത്യയെ കൂടാതെ അയർലൻഡ്, മെക്സിക്കോ, നോർവെ എന്നീ രാജ്യങ്ങളും സമിതിയിൽ അംഗത്വം നേടി. 15 അംഗ സമിതിയിൽ 5 രാജ്യങ്ങൾക്കാണ് സ്ഥിരാംഗത്വം ഉള്ളത്. അമേരിക്ക, റഷ്യ, ചൈന, യു.കെ, ഫ്രാൻസ് എന്നിവയാണ് സ്ഥിരാംഗങ്ങൾ. രക്ഷാസമിതിയിൽ തെരഞ്ഞെടുത്തതിനും ഇന്ത്യയ്ക്ക് മേൽ അന്താരാഷ്ട്ര സമൂഹം അർപ്പിച്ച വിശ്വാസത്തിനും ഇന്ത്യ നന്ദി അറിയിച്ചു. 

content highlights: India elected a non-permanent member of the UN Security Council