കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സേന പിന്മാറ്റത്തിന് ഇന്ത്യയും ചെെനയും ധാരണയിലെത്തി. ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിലാണ് തീരുമാനമായത്. കോർ കമാൻഡർ തലത്തിലുള്ള ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് സെെനിക വൃത്തങ്ങൾ അറിയിച്ചു.
നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ചെെനീസ് മേഖലയായ മോൾഡോയിലാണ് തിങ്കളാഴ്ച 10 മണിക്കൂർ നീണ്ട ചർച്ച നടന്നത്. ഇരു സൈന്യവും പിന്മാറാനുള്ള ധാരണയില്‍ എത്തിയെന്നും ഇതിനുള്ള നടപടി ക്രമം തീരുമാനിച്ചുവെന്നും ഈ നടപടി ക്രമം മുന്നോട്ടുകൊണ്ടുപോകുമെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് പ്രശ്നം പരിഹരിക്കാൻ കമാൻഡർ തലത്തിൽ ചർച്ച നടക്കുന്നത്.
കിഴക്കൻ ലഡാക്കിൽ ദിവസങ്ങളായി സംഘർഷ സ്ഥിതിയായിരുന്നു. പ്രശ്നം പരിഹരിക്കാൻ കമാൻഡർമാരുടെ യോഗത്തിന് ഇന്ത്യയെ ക്ഷണിച്ചിരുന്നെങ്കിലും ഗല്‍വാനില്‍ നേരത്തെയുണ്ടാക്കിയ ധാരണ പാലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഇതോടെ ഗൽവാനിലെ പ്രധാന സെെനിക പോസ്റ്റിൽ നിന്ന് ചെെന കഴിഞ്ഞ ദിവസം പിന്നോട്ട് പോയി. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കമാൻഡർ ല്ഫറ്റനൻ്റ് ജനറല്‍ ഹരീന്ദ്ര സിങ് മോല്‍ഡോയിലേക്ക് എത്തി ചര്‍ച്ചയ്ക്ക് തയ്യാറായത്.
content highlights: “Mutual Consensus To Disengage” At India, China Military Talks: Sources