ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ചൈനയുമായി ഏറ്റവും കൂടുതൽ ബന്ധം പുലർത്തിയത് ബിജെപി ആണെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി

Congress leader Manu Abhishek Singhvi says BJP has the most ties with China in India's political parties.

ഇന്ത്യ- ചൈന അതിർത്തി തർക്കവുമായി ബന്ധപെട്ട് ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ചൈനയുമായി ഏറ്റവും കൂടുതൽ ബന്ധം പുലർത്തിയിട്ടുള്ളത് ബിജെപി ആണെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. നരേന്ദ്ര മോദിയെ പോലെ ചൈനയുമായി ബന്ധം പുലർത്തിയ പ്രധാന മന്ത്രി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.

ആറ് വർഷത്തിനിടയിൽ 18 തവണയാണ് ചൈനയുമായി പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ബിജെപി ആധ്യക്ഷൻമാരും നിരവധി തവണ ചൈന സന്ദർശനം നടത്തിയിട്ടുണ്ട്. 2007 ലും 2008 ലുമായി രാജ്നാഥ് സിംഗും, 2011 ഷ നിതിൻ ഗഡ്കരിയും ചൈനയുടെ ക്ഷണം സ്വികരിച്ച് സന്ദർശനം നടത്തിയിരുന്നു. ബിജെപി എംപിമാരുടെ സംഘത്തെ 2014 ൽ അമിത് ഷായുടെ നേതൃത്വത്തിലും ചൈനയിലേക്ക് അയച്ചിരുന്നു. അതുകൊണ്ടു തന്നെ ബിജെപിയെ പോലെ ചൈന സന്ദർശിച്ച പാർട്ടി വേറെ ഉണ്ടാവില്ലെന്നും ചൈനയുടെ പേര് എടുത്ത് പറയാൻ പ്രധാന മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും മനു അഭിഷേക് സിങ്വി കുറ്റപെടുത്തി.

Content Highlights; Congress leader Manu Abhishek Singhvi says BJP has the most ties with China in India’s political parties.