കൊവിഡ് മഹാമാരിക്കെതിരെ തുടക്കം മുതൽ മുൻ നിരയിൽ നിന്ന് പോരാടിയ ഡോക്ടറുടെ ജീവൻ കവർന്ന് കൊവിഡ്

delhi docter javedali dies of corona virus had been on frontline since march

കൊവിഡ് മഹാമാരി പൊട്ടിപുറപെട്ടതു മുതൽ ഒരു ദിവസം പോലും അവധി എടുക്കാതെ മുൻ നിരയിൽ നിന്ന് പോരാടിയ ഡോക്ടറുടെ ജീവൻ കവർന്ന് കൊവിഡ്. ഡൽഹിയിലെ നാഷണൽ ഹെൽത്ത് മിഷനിലെ ഡോ. ജാവേദ് അലിയാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹത്തിന് ജൂൺ 24നായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ രോഗം മൂർച്ഛിച്ച് എയിംസ് ട്രോമ സെന്ററിൽ വച്ചായിരുന്നു ജാവേദിന്റെ മരണം.

ഇദ്ധേഹത്തിൻ്റെ ഭാര്യ ഹീന കൌസറും ഡോക്ടറാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ടു പോകാതിരിക്കാൻ ‘ഈദ്’ ദിനത്തിലും അവധിയെടുക്കാതെയാണ് ജാവേദ് ജോലി ചെയ്തതെന്ന് ഭാര്യ ഹീന കൗസർ പറഞ്ഞു. മാർച്ച് മുതൽ ഒരു ദിവസം പോലും അദ്ദേഹം അവധി എടുത്തിട്ടില്ലെന്നും, രാത്രിയും പകലും കർമ്മനിരതനായിരുന്നെന്നും അദ്ദേഹത്തെ ഒരു രക്തസാക്ഷിയായാണ് കാണുന്നതെന്നും ഹീന പറഞ്ഞു.

Content Highlights; delhi docter javedali dies of corona virus had been on frontline since march