കൊവിഡിനെ തുരത്താൻ ഹനുമാൻ സ്തോത്രം ഉരുവിടാൻ ആഹ്വാനം ചെയ്ത് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. ദിവസവും അഞ്ച് തവണ ഹനുമാൻ സ്ത്രോത്രം ഉരുവിട്ടാൽ കൊറോണയെ തുരത്താമെന്നും ആഗസ്റ്റ് 5 വരെ ദിവസവും വീട്ടിൽ വെച്ച് ഇങ്ങനെ ചെയ്യണമെന്നും പ്രഗ്യ സിങ് പറഞ്ഞു. ആത്മീയമായ പരിശ്രമത്തിലൂടെ കൊറോണയെ തുരത്താമെന്നും പ്രഗ്യ അഭിപ്രായപെട്ടു. ആഗസ്റ്റ് 5 ന് വിളക്കുകൾ തെളിയിച്ച് ഹനുമാൻ സ്തുതി അവസാനിപ്പിക്കാമെന്നും അതോടൊപ്പം ശ്രീരാമ ഭഗവാന് ആരതി ഉഴിയണമെന്നും പ്രഗ്യ പറഞ്ഞു.
രാമക്ഷേത്ര നിർമാണത്തിനായി അയോധ്യയിൽ ഭൂമി പൂജ നടക്കുന്നതും ആഗസ്ത് 5നാണ്. ജനങ്ങളുടെ ആരോഗ്യത്തിനായി ഹിന്ദുക്കൾക്ക് ആത്മീയമായ ചില ശ്രമങ്ങൾ നടത്താമെന്നാണ് പ്രഗ്യ പറയുന്നത്. മധ്യപ്രദേശിൽ ആഗസ്ത് 4 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായും ആഗസ്ത് 4ന് ഈ ലോക്ക്ഡൗൺ അവസാനിക്കുമെന്നും പ്രഗ്യ അറിയിച്ചു. . എന്നാൽ ഹനുമാൻ സ്തോത്രം ജനങ്ങൾ ആഗസ്ത് 5 വരെ ഉരുവിടണം. അയോധ്യയിൽ ഭൂമി പൂജ നടക്കുമ്പോൾ ദീപാവലി പോലെ ആ ദിവസം നമ്മൾ ആഘോഷിക്കുമെന്നും പ്രഗ്യ സിങ് പറഞ്ഞു.
Content Highlights; Recite ‘Hanuman Chalisa’ five times a day to fight Covid-19, says BJP MP Pragya Thakur