കൊവിഡ് 19 പശ്ചാത്തലത്തിൽ തീവണ്ടി സർവീസുകൾ നിർത്തി വെച്ചതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നത് ഏകദേശം 35000 കോടി രൂപയുടെ നഷ്ടം. ഇപ്പോൾ 230 പ്രത്യേക സർവീസുകൾ മാത്രമാണ് നടത്തുന്നത്. ഈ ട്രെയിനുകളിൽ 75 ശതമാനം യാത്രക്കാർ മാത്രമാണുള്ളത്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം പാസഞ്ചർ ട്രെയിനുകളിൽ നിന്നുള്ള വരുമാനം 50000 കോടി രൂപയായിരുന്നുവെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.
കൊവിഡ് സാഹചര്യം നില നിൽക്കുന്നതിനാൽ ഈ സാമ്പത്തിക വർഷത്തിലെ യാത്രാ ട്രെയിനുകളിൽ നിന്ന് 10-15 ശതമാനം വരുമാനം മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും 30000-35000 കോടിയോളം രൂപയുടെ നഷ്ടമാണ് ഈ വിഭാഗത്തിൽ ഉണ്ടാകുന്നതെന്നും അദ്ധേഹം വ്യക്തമാക്കി. ഈ നഷ്ടം ചരക്കു തീവണ്ടികളിൽ നികത്താനാണ് റെയിൽവെ ലക്ഷ്യമിടുന്നതെന്നും യാദവ് വ്യക്തമാക്കി.
Content Highlights; Railways to incur 35,000 crore loss from passenger train services