കേന്ദ്ര സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ നിർദേശിക്കുന്ന ത്രിഭാഷ നയം അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി വ്യക്തമാക്കി. ദ്വിഭാഷ നയം പിന്തുടരുമെന്നും അദ്ധേഹം പറഞ്ഞു.
പുതിയ നയത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വോദനാജനകവും സങ്കടകരവുമാണെന്നും മൂന്ന് ഭാഷ നടപ്പാക്കാനുള്ള നിർദേശം പുനർവിചന്തനം നടത്തണമെന്നും, വിഷയത്തിൽ സ്വന്തം നയം നടപ്പാക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണമന്നും പളനി സ്വാമി പറഞ്ഞു.
കേന്ദ്രത്തിൻ്റെ ത്രിഭാഷ നയം തമിഴ്നാട് ഒരിക്കലും അനുവദിക്കില്ലെന്നും ദ്വിഭാഷ നയവുമായി മുന്നോട്ടു പോകുമെന്നും അദ്ധേഹം പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.
Content Highlights; Will not allow 3-language formula in Tamil Nadu: CM on National Education Policy