പാകിസ്ഥാൻ പുറത്തിറക്കിയ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ

India calls Pak move to include J&K in new map as ‘politically absurd’

പാകിസ്ഥാൻ പുറത്തിറക്കിയ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ. ജമ്മുകാശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉൾപെടുത്തിയ പുതിയ പാക് ഭൂപടം ഇന്നലെയാണ് പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയത്. ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ധാക്കി ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പാകിസ്ഥാൻ്റെ പ്രകോപനപരമായ നീക്കം.

പുതിയ ഭൂപടം പാകിസ്ഥാൻ മന്ത്രി സഭയും പ്രതിപക്ഷവും കാശ്മീരി നേതൃത്വവും അംഗീകരിച്ചു. ഇത് പാകിസ്ഥാനിലെ ജനങ്ങളുടെ പ്രതീക്ഷകളെയും വിശ്വാസങ്ങളെയും അംഗീകരിക്കുന്നതും ജനങ്ങളുടെ പൂർത്തികരിക്കാത്ത ആഗ്രഹങ്ങൾക്ക് അംഗീകാരം നൽകുന്നതുമാകുന്നു എന്ന് ഇമ്രാൻ ഖാൻ പ്രതികരിച്ചു. കഴിഞ്ഞ വർഷം ഇന്ത്യ സ്വീകരിച്ച നിയമ വിരുദ്ധ നടപടിയെ ഭൂപടം അസാധുവാക്കുന്നു എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു.

പാകിസ്ഥാൻ വാദങ്ങൾക്ക് നിയമപരമായ സാധുതയോ, രാജ്യാന്തര സമൂഹത്തിൻ്റെ അംഗീകാരമോ ഇല്ലെന്നും അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നതിൻ്റെ സ്ഥിരീകരണമാണ് പുതിയ ഭൂപടമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഇന്ത്യയുടെ ഭൂപ്രദേശം ഉൾപെടുത്തി നേപ്പാളും ഭൂപടം പുറത്തിറക്കിയിരുന്നു

Content Highlights; India calls Pak move to include J&K in new map as ‘politically absurd’