അഹമ്മദാബാദ്: അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയില്‍ പുലര്‍ച്ചെയോടെ തീപിടുത്തം. ഐസിയുവിന്റെ പരിസരത്താണ് തീപിടുത്തമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലായിരുന്ന എട്ട് കൊവിഡ് രോഗികള്‍ ദാരുണമായി മരണപ്പെട്ടു.
സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ സംഗീത സിങ്, മുകേഷ് പുരി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
തിപീടിത്തമുണ്ടായതിനു പിന്നാലെ ആശുപത്രിയിലെ രോഗികളെ രക്ഷിക്കാന്‍ തീവ്രശ്രമം നടന്നു. പൊലീസും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് നിരവധി രോഗികളെ പുറത്തിറക്കി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.
Content Highlight: Fire caught on Covid hospital