ചെെനയെ ലക്ഷ്യം വെച്ച് ഇന്ത്യ; ലാപ്ടോപ്പ്, ക്യാമറ ഉൾപ്പെടെ 20 ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടുന്നു

ചെെനയെ ലക്ഷ്യം വെച്ച് ഇന്ത്യ; ലാപ്ടോപ്പ്, ക്യാമറ ഉൾപ്പെടെ 20 ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടുന്നു

ക്യാമറ, ലാപ്പ്ടോപ്പ്, തുണിത്തരങ്ങൾ, അലുമിനിയം ഉൽപ്പന്നങ്ങൾ തുടങ്ങി ഇരുപതോളം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടാൻ ഒരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട വാണിജ്യ മന്ത്രാലയത്തിൻ്റെ ശുപാർശ ഇപ്പോൾ ധനമന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. പല ഉൽപ്പന്നങ്ങളുടേയും ഇറക്കുമതിക്ക് ലെെസൻസ് ഏർപ്പെടുത്താനും നിർദേശമുണ്ട്.

ചെെനീസ് മൊബെെൽ ആപ്പുകളോടൊപ്പം 101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതിക്കും ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ടയറുകളും ടി വി സെറ്റുകളും ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസ് ഏർപ്പെടുത്തി നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. സ്റ്റീൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ലൈസൻസിംഗ് അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആലോചിക്കുന്നുണ്ട്. 

ഇന്ത്യയിലെ 20 സെെനികർ ലഡാക്ക് ഗാൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ചെെനയുമായി വ്യാപാര ബന്ധം കുറയ്ക്കാൻ ഇന്ത്യ തീരുമാനിക്കുന്നത്. 

content highlights: Eye on China: Govt mulls duty hike on textiles, cameras, laptops