കൊവിഡ് രോഗികളുടെ ഫോൺ രേഖകൾ പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊവിഡ് രോഗികളുടെ ടവർ ലോക്കേഷൻ മാത്രമേ പരിശോധിക്കുന്നുള്ളു എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു തീരുമാനം സർക്കാർ എടുത്തതിൽ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി.
ഫോൺ രേഖ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു രമേഷ് ചെന്നിത്തല കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ ഇത് പൊതുജനാരോഗ്യത്തെ മുൻ നിർത്തിയാണെന്നും കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനാണിതെന്നും സർക്കാർ വിശദീകരിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കിയാൽ രേഖകൾ മുഴുവനും നശിപ്പിക്കുമെന്നും സ്വകാര്യത ലംഘനമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്.
ടവർ ലോക്കേഷൻ മാത്രം ഉൾപെടുത്തി വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കണമെന്നും വ്യക്തി സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സർക്കാർ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
Content Highlights; ramesh chennithalas plea on covid patient phone call recording settled