ഡൽഹിയിൽ ഐഎസ് പ്രവർത്തകനെന്ന് സംശയിക്കുന്ന ആളെ സ്ഥോടക വസ്തുക്കളുമായി പൊലീസ് പിടികൂടി. ഡൽഹി ദൗല കൗൻ മേഖലയിൽ നിന്നാണ് ഇയാളെ ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി പൊലീസ് പ്രത്യേക സേന നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരനെ പിടികൂടിയത്. ഐഇഡി ഉൾപ്പെടെയുള്ള സ്ഥോടക വസ്തുക്കളുമായാണ് ഇയാളെ കണ്ടെത്തിയത്. ചവേറാക്രമണം ലക്ഷ്യമിട്ടാണ് ഇയാൾ തലസ്ഥാനത്ത് എത്തിയതെന്നാണ് അധികൃതർ പറയുന്നത്.
സംഭവത്തിന് പിന്നാലെ പ്രദേശത്തെ നിയന്ത്രണം എൻഎസ്ജി ഏറ്റെടുത്തു. പിടിയിലായ വ്യക്തിയിൽ നിന്നും കണ്ടെടുത്ത സ്ഥോടക വസ്തുക്കൾ നീർവീര്യം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇയാൾ ഒറ്റയ്ക്കാണ് നീക്കങ്ങൾ നടത്തിയിരുന്നതെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും ഡൽഹി സ്പെഷ്യൽ പൊലീസ് സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിംഗ് കുശ്വാഹ അറിയിച്ചു.
National Security Guard (NSG) and Bomb Disposal Squad (BDS) will analyse the contents of the Improvised Explosive Devices (IEDs) recovered today from the ISIS operative: Delhi Police pic.twitter.com/qw3AporSDY
— ANI (@ANI) August 22, 2020
content highlights: Suspected ISIS Operative Arrested In Delhi, Was Plotting Attack: Police