മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം ഉണ്ടായേക്കും

the central government may initiate inquiry against K T Jaleel

കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ. ടി ജലീലിനെതിരെ അന്വേഷണം നടത്താൻ കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്.  വിദേശനാണ്യച്ചട്ടം ലംഘിച്ചതിനെ തുടർന്നാണ് കേന്ദ്ര ധനമന്ത്രാലയം അന്വേഷണം നടത്തുന്നത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സഹായം സ്വീകരിച്ചുവെന്ന് ജലീൽ തന്നെ ഫേയ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെ തുടർന്നാണ് നിരവധി പരാതികൾ കേന്ദ്ര സർക്കാരിന് മുന്നിലെത്തുന്നത്. കൂടാതെ ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും അദ്ദേഹത്തിനുണ്ട്. 

ഇതുമായി ബന്ധപ്പെട്ട നടപടികൾ അടുത്തയാഴ്ചയോട് കൂടി തുടങ്ങുമെന്നാണ് സൂചന. എൻ.ഐ.എയെയും ഈ വിഷയത്തിൽ ഇടപെടുത്താൻ കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. നിയമ ലംഘനം കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

content highlights: the central government may initiate inquiry against K T Jaleel