വിമാനങ്ങളില്‍ ഭക്ഷണ-പാനീയങ്ങള്‍ വിളമ്പുന്നതിന് അനുമതിയായി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന വിമാനങ്ങളിലെ ഭക്ഷണ-പാനീയ വിതരണം പുനഃരാരംഭിക്കാന്‍ അനുമതി നല്‍കി ഡിജിസിഎ. ആഭ്യന്തര വിമാനങ്ങളില്‍ പാക്ക് ചെയ്ത ഭക്ഷണവും ലഘു പാനീയങ്ങളും നല്‍കാമെന്ന് ഡിജിസിഎ വ്യക്തമാക്കി.

കൊവിഡ് പ്രട്ടോക്കോള്‍ പാലിച്ച് മാത്രമേ യാത്രക്കാരെ അനുവദിക്കാവൂ എന്ന് ഡിജിസിഎ ആറിയിച്ചിട്ടുണ്ട്. മാസ്‌ക് വെക്കാത്ത യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകളില്‍ നിന്ന് വിലക്കാനും നിര്‍ദ്ദേശമുണ്ട്.

അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ ചൂടുള്ള ഭക്ഷണം നല്‍കാനും ഡിജിസിഎ അനുമതി നല്‍കിയിട്ടുണ്ട്.

Content Highlight: DGCA permitted to supply foods in Flight