ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം ഇന്ന് ഡല്‍ഹിയില്‍. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്കാര ചടങ്ങുകള്‍.
ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അംഗികാരം നല്‍കുകയണെങ്കില്‍ പ്രമുഖരായവര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അന്തിമ ഉപചാരം അര്‍പ്പിക്കാനുള്ള അവസരവും രാവിലെ 9 മണിമുതല്‍ നല്‍കും.
10 രാജാജി മാര്‍ഗിലാണ് പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ വസതി. പൊതുദര്‍ശനം അവിടെ സജ്ജീകരിക്കാനാണ് ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളത്. രാവിലെ 9 മണിമുതല്‍ 12 മണിവരെ ആകും പ്രമുഖ വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അന്തിമ ഉപചാരം അര്‍പ്പിക്കാന്‍ അവസരം ലഭിക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം ഉന്നത സമിതി നിര്‍ദേശിക്കുന്ന പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.
പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.
Content Highlight: Former President Pranab Mukherjee Dies at 84, Funeral in Delhi Today Amid Covid-19 Protocol