പബ്ജി നിരോധനത്തിൽ പ്രതികരിച്ച് ചെെന; ഇന്ത്യ തെറ്റുകൾ തിരുത്താൻ തയ്യാറാവണം

'India Must Correct Its Mistakes': China Says Legal Interests Violated After 118 Mobile Apps Banned

പബ്ജി ഗെയിം അടക്കമുള്ള 118 ചെെനീസ് ആപ്പുകൾകൂടി നിരോധിച്ച ഇന്ത്യയുടെ നടപടിയ്ക്കെതിരെ വിമർശനവുമായി ചെെന. ഇന്ത്യയുടെ നടപടികൾ ചെെനീസ് നിക്ഷേപകരുടെ നിയമപരമായ സാധ്യതകൾക്കും താൽപര്യങ്ങൾക്കും എതിരാണെന്ന് ചെെന വിമർശിച്ചു. ചെെനീസ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈക്കാര്യം അറിയിച്ചത്. ഇന്ത്യ തെറ്റുകൾ തിരുത്താൻ തയ്യാറാവണമെന്നും പ്രസ്താവനയിൽ പറയുന്നു. 

ചെെനീസ് ആപ്പുകൾക്ക് ഇത് മൂന്നാം തവണയാണ് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിനാൽ ചെെനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നുവെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയം പറഞ്ഞിരുന്നത്. 20 ഇന്ത്യൻ സെെനികർ ചെെനീസ് സെെനവുമായുള്ള ഏറ്റുമുട്ടലിൽ ജൂൺ 15ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെെനീസ് ആപ്പുകൾക്കും കമ്പനികൾക്കും ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയത്.  

content highlights: ‘India Must Correct Its Mistakes’: China Says Legal Interests Violated After 118 Mobile Apps Banned