ബിജെപി സർക്കാർ ഒഡീഷയിൽ ഉടൻ അധികാരത്തിലേറുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ. ഒഡീഷ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വളർച്ചയ്ക്ക് സ്ഥിരത ഉള്ളതായും, 2014 ലെ തെരഞ്ഞെടുപ്പിൽ 18 ശതമാനം വോട്ടുകൾ ലഭിച്ച ബിജെപിക്ക് 2019 ആയപ്പോഴേക്കും 32 ശതമാനമായി ഉയർന്നയായും നദ്ദ വ്യക്തമാക്കി.
കൂടാതെ ഒഡീഷയിലെ പാർട്ടിയുടെ വളർച്ചയിൽ വലിയ പുരോഗതി ഉണ്ടെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു കോടി വോട്ടുകൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നദ്ദ അറിയിച്ചു. കഴിഞ്ർ പുറേ മാസങ്ങളായി ഒഡീഷയിലെ ബിജെപി പ്രവർത്തകർ ഏഴ് ലക്ഷത്തോളം റേഷൻ കിറ്റുകൾ, 6000 സാനിറ്റൈസറുകൾ 5.5 ലകഷം മാസ്കുകൾ, ഫുഡ് പാക്കറ്റുകൾ എന്നിവയാണ് വിതരണം ചെയ്തത്. ഇതെല്ലാം ബിജെപിയെ ജനങ്ങലോട് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തതെന്നും നദ്ദ അവകാശപെട്ടു.
Content Highlights; BJP to form next government in Odisha: JP Nadda