ചന്ദ്രനിൽ പോയി പാറക്കഷണങ്ങളും പൊടി പടലങ്ങളും ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ നാസ സ്വകാര്യ കമ്പനികളെ തേടുന്നു. വനിത ബഹിരാകാശ ശാസ്ത്രജ്ഞർ ഉൾപ്പെടെ ഉള്ളവരെ ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയുടെ മുന്നോടിയായുള്ള പരീക്ഷണത്തിൻ്റെ ഭാഗമാണിത്. ചന്ദ്രനിലെ 50 മുതൽ 500 ഗ്രാം വരെയുള്ള മണ്ണ് നൽകുന്ന സ്വകാര്യ കമ്പനികൾക്ക് 15,000 മുതൽ 25,000 വരെ ഡോളർ നൽകുമെന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡൻസ്റ്റേൻ പറഞ്ഞത്.
പാറക്കഷണങ്ങൾ കുഴിച്ചെടുത്ത സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതിനോടൊപ്പം നാസയ്ക്ക് കെെമാറുകയും വേണം. ചന്ദ്രനിലെ ഖനന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ പരീക്ഷണം ചൊവ്വായിൽ അടക്കം യാത്രികരെ അയക്കുന്ന കാര്യത്തിൽ വളരെ നിർണായകമാണെന്ന് നാസ പറയുന്നു. 1967 ലെ സ്പേസ് ട്രീറ്റി അനുസരിച്ചാണ് പരീക്ഷണങ്ങൾ നടത്തുകയെന്നും നാസ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
content highlights: NASA announces it’s looking for companies to help mine the moon