അനശ്വര രാജൻ തൻ്റെ 18ാം പിറന്നാളിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയ സദാചാര ആങ്ങളമാരുടെ ഈ ആഴ്ചയിലെ പ്രധാന ചർച്ച വിഷയം. അനശ്വര രാജൻ തൻ്റെ കാലുകൾ പ്രദർശിപ്പിച്ചുള്ള പടം പോസ്റ്റ് ചെയ്തതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് തോന്നും സാമൂഹ്യമാധ്യമങ്ങൾ കണ്ടാൽ. എന്നാൽ പ്രതികരിക്കാൻ ഭയന്ന് മാറി നിൽക്കുന്ന പഴയ സമൂഹമല്ല ഇന്ന്. സെെബർ ആക്രമണം നേരിട്ട അനശ്വര രാജൻ തന്നെ നല്ല കിടിലൻ മറുപടിയുമായി രംഗത്തുവന്നിട്ടുണ്ട്. ഒപ്പം സ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിഞ്ഞ കുറേയധികം സ്ത്രീകളും.
content highlights: #womenhavelegs; verbal abuse in social media