ഇൻസ്റ്റാഗ്രാമും ഫേസ്ബുക്ക് മെസഞ്ചറും ഇനി ഒന്നിച്ച്; ചാറ്റിങ് സേവനങ്ങൾ ലയിപ്പിച്ച് ഫെസ്ബുക്ക്

Facebook begins merging Instagram and Messenger chats in the new update

ഇൻസ്റ്റാഗ്രാമിൻ്റേയും ഫേസ്ബുക്കിൻ്റേയും ചാറ്റിങ് സേവനങ്ങൾ ലയിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഫേസ്ബുക്ക്. ഇൻസ്റ്റാഗ്രാമിൽ സന്ദേശമയക്കാൻ പുതിയ വഴി എന്ന തലക്കെട്ടോടു കൂടി ഇൻസ്റ്റാഗ്രാമിൽ വരുന്ന പോപ്പ് അപ്പ് സ്ക്രീനിൽ പുതിയ സംവിധാനത്തിലെ ഫീച്ചറുകൾ എന്തെല്ലാം ആണെന്നും പറയുന്നുണ്ട്. കാഴ്ചയിൽ കൂടുതൽ കളർഫുൾ ആയിരിക്കുമെന്നും കൂടുതൽ ഇമോജി റിയാക്ഷനുകൾ ലഭ്യമാകുമെന്നും ഇതിൽ പറയുന്നു. സെെയ്പ്പ് റ്റു റിപ്ലൈ ഓപ്ഷന്‍, ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് തന്നെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയുമുണ്ടാവും.

ഇൻസ്റ്റാഗ്രം അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ ആപ്പിൻ്റെ വലത് ഭാഗത്തുള്ള ലോഗോ മാറി പകരം മെസെഞ്ചർ ലോഗോ ആയിരിക്കും വരിക. ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്സാപ്പ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുകയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സന്തേശം അയക്കാനുള്ള സൌകര്യം ഒരുക്കുമെന്നും ഫേസ്ബുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ഇതുവഴി  ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്സാപ്പ്  എന്നിവയിൽ ഏതെങ്കിലും ഒരു ആപ്പ് ഉണ്ടെങ്കിൽ  മൂന്ന് സേവനങ്ങളുടെ ഉപയോക്താക്കളുമായും ആശയവിനിമയം നടത്താൻ കഴിയും.

content highlights: Facebook begins merging Instagram and Messenger chats in the new update