ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ മൊബെെൽ ക്യാമറകളിലൂടെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നതായി പരാതി

Facebook Spying on Instagram Users Through Cameras, Lawsuit Alleges

ഇൻസ്റ്റാഗ്രം ഉപയോക്താക്കളെ ഫേസ്ബുക്ക് മൊബെെൽ ക്യാമറകളിലൂടെ നിരീക്ഷിക്കുന്നതായി പരാതി. യുഎസിലെ സാൻഫ്രാൻസിസ്കോയിലുള്ള കോടതിയിലാണ് ഫേസ്ബുക്കിനെതിരെ പരാതി നൽകിയിരിക്കുന്നത്. വളരെ സ്വകാര്യമായ ഡാറ്റായാണ് ഫേസ്ബുക്ക് ചോർത്തുന്നതെന്നും ഇത് മാർക്കറ്റ് റിസർച്ച് അടക്കമുള്ള കാര്യങ്ങൾക്കായി ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നും ആരോപിച്ച്  ന്യൂജഴ്സി സ്വദേശിയായ ബ്രിട്ടാനി കോൺഡിറ്റിയാണ് ഫേസ്ബുക്കിനെതിരെ പരാതി നൽകിയത്.

ഐഫോൺ ക്യാമറകൾ ഉപയോഗിക്കാത്തപ്പോളും ഇത് ഇൻസ്റ്റാഗ്രം ആക്സസ് ചെയ്യുന്നുണ്ടെന്ന് ജൂലെെയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഫേസ്ബുക്ക് അത് നിഷേധിച്ചിരുന്നു. 100 മില്യണിലധികം വരുന്ന ഇൻസ്റ്റാഗ്രം ഉപയോക്താക്കളുടെ ബയോമെട്രിക്ക് വിവരങ്ങൾ ഫേസ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ച് ഫേസ്ബുക്ക് ചോർത്തുന്നതായി കഴിഞ്ഞ മാസം മറ്റൊരു പരാതിയും വന്നിരുന്നു. എന്നാൽ ഇൻസ്റ്റാഗ്രാം ഫേസ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിക്കുന്നില്ലെന്നാണ് ഫേസ്ബുക്ക് അന്ന് പറഞ്ഞത്. പുതിയ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

content highlights: Facebook Spying on Instagram Users Through Cameras, Lawsuit Alleges