ചെന്നൈ: തമിഴ്നാട്ടില്‍ നിര്‍ണായക നീക്കവുമായി ബിജെപി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സുഹൃത്തും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയുമനുഭവിക്കുന്ന ശശികലയുടെ മോചനം വേഗത്തിലാക്കാനുള്ള നടപടികളിലേക്കാണ് ബിജെപി കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എഎംഎംകെ നേതാവ് ട.ടി.വി ദിനകരന് ഡല്‍ഹിയില്‍ എത്തിയിരുന്നു.
ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി ദിനകരന് കൂടികാഴ്ച്ച നടത്തിയതോടെ ശശികലയെ അണ്ണാഡിഎംകെയില്‍ എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി സൂചനകള്‍ ലഭിച്ചു തുടങ്ങി. കേസില്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ശശികലയുടെ ജയില്‍ മോചനം ഫെബ്രുവരിയിലേക്ക് നീളാനാണ് സാധ്യത.
എന്നാല്‍, പിഴ തുകയടക്കുമെന്നും ശശികല ജനുവരിയില്‍ തന്നെ ജയില്‍ വിടുമെന്ന സൂചനയാണ് ശശികലയുടെ വക്കീല്‍ നല്‍കുന്നത്.
Content Highlight: BJP playing political tactic in Tamil Nadu