നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചു; യുഎന്‍ സമ്മേളത്തില്‍ പാകിസ്താന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ സമ്മേളനത്തിനിടെ പാകിസ്താന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യന്‍ പ്രതിനിധി. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങി പോയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ഇന്ത്യന്‍ പ്രതിനിധിയുടെ നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യും.

കശ്മീര്‍ പരമാര്‍ശത്തിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ മോദിയെ വ്യക്തിപരമായി വിമര്‍ശിച്ചത്. എന്നാല്‍ ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍ എന്ന് ഇന്ത്യ തിരിച്ചടിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വീണ്ടും ആവര്‍ത്തിച്ചു.

പാകിസ്താന്റെ കടന്നു കയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്‌നമെന്ന് ആവര്‍ത്തിച്ച ഇന്ത്യ, കശ്മീരില്‍ നിന്ന് പാകിസ്താന്‍ ഒഴിഞ്ഞ് പോകണമെന്ന് താക്കീത് നല്‍കി.
ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച നേതാവാണ് ഇമ്രാന്‍ ഖാനെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു.

Content Highlight: “Lies, Misinformation, Warmongering”: India Hits Out At Pakistan Over Kashmir