കാർഷിക ബില്ലിനെതിരെ സിം സത്യാഗ്രഹവുമായി കർഷകർ; റിലയൻസ് ജിയോ സിമ്മുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം

Punjab farmers destroy Reliance Jio SIM cards in protest against corporates over farm laws

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും നേതൃത്വം നൽകുന്ന പ്രതിഷേധം രാജ്യമൊട്ടാകെ ശക്തമായിരുന്നു. കർഷക ബിൽ പാസ്സായി നിയമമായതോടെ സിം സത്യാഗ്രഹവുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബിലെ കർഷകർ. കോർപ്പറേറ്റുകൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റ ഭാഗമായി റിലയൻസ്, ജിയോ സിം കാർഡുകൾ പൊട്ടിച്ചു കളയുകയും കത്തിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ജിയോ സിമ്മിനെതിരായ ക്യാമ്പയിനും ശക്തമാണ്. റിലയൻസ് പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും അടിക്കരുതെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിനായുള്ള ക്യാമ്പയിനുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. കാർഷിക നിയമങ്ങളിലൂടെ അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകളെ ശക്തിപെടുത്തുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. റിലയൻസ് ജിയോ സിം കാർഡുകൾ ബഹിഷ്കരിക്കണമെന്നും റിലയൻസ് പമ്പുകളിൽ നിന്നും ഇന്ധനം വാങ്ങരുതെന്ന് ആഹ്വാനം ചെയ്തതായും കോർപ്പറേറ്റുകലെ ബഹിഷ്കരിക്കുന്നത് കർഷകർ നടപ്പിലാക്കി തുടങ്ങിയെന്നും കിസാൻ യൂണിയൻ പ്രസിഡന്റ് മൻജിത് സിംഗ് റായ് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി നേരത്തെ ഇന്ത്യ ഗേറ്റിനു മുന്നിൽ കർഷകർ ട്രാക്ടർ കത്തിച്ചിരുന്നു.

Content Highlights; Punjab farmers destroy Reliance Jio SIM cards in protest against corporates over farm laws