നോയിഡ: ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് തടഞ്ഞു. ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് പോലീസ് ചന്ദ്രശേഖര്‍ ആസാദിന്റെയും സംഘത്തിന്റെയും വാഹനം തടഞ്ഞത്.
ഇതേ തുടര്‍ന്ന് കാല്‍നടയായി ഹത്രാസിലേക്ക് യാത്ര ചെയ്യുകയാണ് ചന്ദ്രശേഖര്‍ ആസാദും സംഘവും. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും എത്തുന്നത്.
യുപി പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഉയര്‍ന്ന് വന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
Content Highlight: Bhim Army’s Chandrashekhar Marches to Hathras After Cops Stop Car