ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ്റെ ജീവിതം സിനിമയാകുന്നു; നായകൻ വിജയ് സേതുപതി

Tamil Star Vijay Sethupathi to Play Sri Lankan Cricketer Muttiah Muralitharan in His Biopic

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസ താരം മുത്തയ്യ മുരളീധരൻ്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിൽ മുരളീധരനെ അവതരിപ്പിക്കുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്. എം.എസ് ശ്രീപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂവി ട്രെയ്ൻ മോഷൻ പിക്ചേഴ്സും ഡാർ മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ തികച്ച ഏക ബൌളറാണ് മുരളീധരൻ. ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരിശീലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ്.

മുത്തയ്യ മുരളീധരനായി അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. കൊവിഡ് കാരണം നീട്ടിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട്, ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. 

content highlights: Tamil Star Vijay Sethupathi to Play Sri Lankan Cricketer Muttiah Muralitharan in His Biopic