ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

7 Indians Kidnapped In Libya, Trying To Secure Their Release, Says Centre Advertisement

കഴിഞ്ഞ മാസം ലിബിയയിൽ നിന്ന് തട്ടികൊണ്ടുപോയ ഏഴ് ഇന്ത്യക്കാരുടെ മോചനം അവശ്യപ്പെട്ടുകൊണ്ടുള്ള നടപടികൾ സർക്കാർ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ്‌ ശ്രീവാസ്തവ അറിയിച്ചു. മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ലിബിയൻ സർക്കാരുമായും രാജ്യാന്തര സംഘടനകളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ടൂണീഷ്യയിലെ ഇന്ത്യൻ എംബസിയും അവരുടെ മോചനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. 

ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ  നിന്നുള്ള നിർമാണ, എണ്ണ വിതരണ മേഖലകളിൽ ജോലി ചെയ്തിരുന്ന ഏഴ് പേരെയാണ് തട്ടികൊണ്ടുപോയത്. ഇന്ത്യയിലേക്ക് മടങ്ങാൻ ട്രിപ്പോളിയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് ഇവരെ അജ്ഞാതർ തട്ടികൊണ്ടുപോയത്. 

ഏഴ് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അവരുടെ ഫോട്ടോകൾ കാണിച്ചിട്ടുണ്ടെന്നും തട്ടികൊണ്ടുപോയവരുടെ കുടുംബങ്ങളുമായി മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ടെന്നും അനുരാഗ്‌ ശ്രീവാസ്തവ പറഞ്ഞു. ലിബിയയിൽ നിന്നും ഇന്ത്യക്കാരെ തട്ടികൊണ്ടുപോകുന്ന സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. 

content highlights: 7 Indians Kidnapped In Libya, Trying To Secure Their Release, Says Centre Advertisement