താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകാനാണെന്ന് തുറന്നു പറഞ്ഞ് ലോക് ജനശക്തി നേതാവ് ചിരാഗ് പസ്വാൻ രംഗത്ത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിനിടെയാണ് പ്രധാനമന്ത്രിയെ വാഴ്ത്തി ചിരാഗ് രംഗത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ധനായ അനുയായി ആണ് താനെന്നും പ്രധാനമന്ത്രിയോടുള്ള വിശ്വാസ്തത ഇനിയും തുടരുമെന്നും ചിരാഗ് വ്യക്തമാക്കി.
എന്നാൽ ബിജെപി നേതാക്കളുടെ പരാമർശങ്ങളിൽ തനിക്ക് വേദനയുണ്ടെന്നും തിരഞ്ഞഎടുപ്പിന് ശേഷം ബിജെപിയുമായി സർക്കരുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും എൽജെപി നേതാവ് ചിരാഗ് പസ്വാൻ പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ എനിക്ക് ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തില്‍ ഉണ്ട്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ. നിങ്ങള്‍ എന്റെ ഹൃദയം തുറന്നാൽ മോദിജിയെ മാത്രമേ കാണാനാകൂ’ എന്നും ചിരാഗ് പസ്വാൻ പറഞ്ഞു. അരക്ഷിതനായതിനാൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ കൂടുതൽ വേണ്ടത് നിതീഷ് കുമാറിനാണെന്നും അദ്ധേഹം പരിഹസിച്ചു.
ബീഹാർ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനാണ് ചിരാഗ് പസ്വാന്റെ എൽജെപി തീരുമാനിച്ചിരിക്കുന്നത്. ജെഡിയുവിനേയും മുഖ്യമന്ത്രി നിതീഷ് കുമാറിനേയും രൂക്ഷമായി കടന്നാക്രമിക്കുന്ന ചിരാഗ് പസ്വാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പുകഴ്ത്തുന്നുണ്ട്. ബിജെപിയുമായു സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ചിരാഗിപ്പോൾ. നവംബർ പത്തോടെ എല്ലാം വ്യക്തമാകുമെന്നും ബിജെപി എൽജെപി സഖ്യത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ രൂപം കൊള്ളുമെന്നും ചിരാഗ് കൂട്ടിച്ചേർത്തു.
Content Highlights; “Cut Open My Heart, You Will Find Modi-ji”: Chirag Paswan As BJP Hits Out