രാജ്യത്തിന്റെ ഒരോ തുണ്ട് ഭൂമിയും ജാഗ്രതയോടെ കാത്ത് സൂക്ഷിക്കുന്നുണ്ട്, ആർക്കും അപഹരിക്കാനാകില്ല; അമിത് ഷാ

No one can take away Indian land: Amit Shah says amid border row with China

രാജ്യത്തിന്റെ ഒരോ തുണ്ട് ഭൂമിയും കാത്തു സൂക്ഷിക്കാൻ മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആർക്കും അത് കൈക്കലാക്കാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഡാക്കിൽ ചൈനയുമായി തുടരുന്ന സംഘർഷം പരിഹരിക്കാൻ സർക്കാർ സാധ്യമായ എല്ലാ സൈനിക, നയതന്ത്ര നടപടികളും സ്വീകരിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.

ചൈനയുമായുള്ള വാക്കു തർക്കം നിരന്തരം തുടരുന്നതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം. നമ്മുടെ ഒരോ തുണ്ട് ഭൂമിയും ജാഗ്രതയോടെ കാത്തു സൂക്ഷിക്കുന്നുണ്ടെന്നും ആർക്കുമത് അപഹരിക്കാനാകില്ല. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും കാത്തു സൂക്ഷിക്കുന്നതിനായി നമ്മുടെ പ്രതിരോധ സേനക്കും നേതൃത്വത്തിനും കഴിവുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ഇന്ത്യൻ സൈന്യം ഏത് അടിയന്തരാവസ്ഥയെയും നേരിടാൻ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

‘എല്ലാ രാജ്യങ്ങളും യുദ്ധത്തിന് തയാറാണ്. സൈന്യത്തെ പരിപാലിക്കുന്നതിന്റെ ഉദ്ദേശ്യം ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കുക എന്നതാണ്. ഏതെങ്കിലും ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമര്‍ശിച്ചല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ ഇന്ത്യയുടെ പ്രതിരോധ സേന എല്ലായ്‌പ്പോഴും തയ്യാറാണ്.’ -അദ്ദേഹം പറഞ്ഞു

Content Highlights; No one can take away Indian land: Amit Shah says amid border row with China