ഭോപ്പാല്‍: തനിക്കെതിരെ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് നടത്തിയ അധിക്ഷേപ പരാമര്‍ശം കുടുംബത്തിനെതിരെ പ്രയോഗിച്ച് ഇമര്‍തി ദേവി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന ഇമര്‍തി ദേവിയെ ‘ഐറ്റം’എന്ന് വിളിച്ചാണ് കമല്‍നാഥ് അധിക്ഷേപിച്ചത്. ഇതേ നാണയത്തില്‍ തന്നെതിരിച്ചടിക്കുകയായിരുന്നു ഇമര്‍തി ദേവി. കമല്‍നാഥിന്റെ അമ്മയും സഹോദരിയും ഐറ്റങ്ങളായിരിക്കുമെന്നാണ് ഇമര്‍തി പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ കമല്‍നാഥിന്റെ മാനസിക നില തെറ്റിയെന്നും ഇമര്‍തി വിമര്‍ശിച്ചു. കമല്‍ നാഥിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്ന 30 സെക്കന്റ് ധൈര്ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പരാമര്‍ശം വിവാദമായി.
छिन्दवाड़ा से 10 बार लोकसभा पहुँचने वाले, संसद के “वरिष्ठ” सदस्य पूर्व मुख्यमंत्री कमलनाथ और उनकी स्वर्गीय माँ के लिये इमरती देवी के “मधुर”
वचन. pic.twitter.com/ch0aAIaLzO— Acharya Pramod (@AcharyaPramodk) October 21, 2020
കമല്‍നാഥിന്റെ പ്രസ്താവനക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയത്. പരാമര്‍ശം വിവാദമായതോടെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമര്‍തി ദേവിയും ഇതേ അധിക്ഷേപ പരാമര്‍ശം ആവര്‍ത്തിക്കുന്നത്.
Content Highlight: Imarti Devi Uses ‘Item’ for Kamal Nath’s Mother and Sister