ബിഹാർ ഒഴിച്ചുള്ള മറ്റ് സംസ്ഥാങ്ങൾ പാക്കിസ്താനിൽ അല്ല; ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ ശിവസേന

Shiv Sena attacks BJP over free Covid-19 vaccine promise in Bihar, says 'other states aren't Pakistan'

ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്ന. ബിഹാറിലെ ജനങ്ങൾക്ക് വാക്സിൻ സൌജന്യമായി ലഭിക്കേണ്ടതാണെന്നും എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ പാക്കിസ്താനിൽ അല്ലെന്നും സാമ്നയുടെ എഡിറ്റോറിയലിൽ പറയുന്നു. ബിജെപി ഭരിക്കാത്ത മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾ കൊവിഡ് വാക്സിൻ നൽകാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനോട് ആവശ്യപ്പെടണമോ എന്നും എഡിറ്റോറിയലിൽ ശിവസേന ചോദിക്കുന്നുണ്ട്. 

ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ നിരവധി നേതാക്കൾ രംഗത്തുവന്നിരുന്നു. ‘നേരത്തെ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നായിരുന്നു എങ്കിൽ ഇപ്പോൾ എനിക്ക് വോട്ട് തരൂ ഞാൻ നിങ്ങൾക്ക് വാക്സിൻ തരാം എന്നായി’ എന്നായിരുന്നു ബിജെപിയുടെ വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട് ശിവസേന നേതാവ് സജ്ഞയ് റാവത്ത് പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ബിഹാറിലെ ഒരോരുത്തർക്കും സൌജന്യമായി കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കൊറോണ വെെറസ് വാക്സിൻ രാജ്യത്തിൻ്റേതാണ് ബിജെപിയുടേത് അല്ലാ എന്നായിരുന്നു ആർജെഡിയുടെ പ്രതികരണം. കൊവിഡ് വാക്സിൻ ഒരു ജീവൻ രക്ഷാ മാർഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാർട്ടിയായിരിക്കും ബിജെപിയെന്നാണ് കോൺഗ്രസ് വക്താവ് ജെയ്വർ ഷെർഗിൽ പറഞ്ഞത്. 

content highlights: Shiv Sena attacks BJP over free Covid-19 vaccine promise in Bihar, says ‘other states aren’t Pakistan’