ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ല; മെഹബൂബ മുഫ്തിയുടെ പ്രസ്താവന ദേശീയ പതാകയെ നിന്ദിക്കലാണെന്ന് നിയമ മന്ത്രി

Mehbooba Mufti disrespecting Indian flag; Article 370 won’t be restored: RS Prasad

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപെട്ട പിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് മറുപടിയുമായ കേന്ദ്ര നിയമ മന്ത്രി രംഗത്ത്. ഭരണഘടനയുടെ 370-ാം അനുഛേദ പ്രകാരം ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് നിയമ മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ശരിയായ ഭരണഘടനാ നടപടി ക്രമങ്ങളിലൂടെയാണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. പാർലമെന്റിന്റെ ഇരു സഭകളും തീരുമാനം അംഗീകരിച്ചതായും അദ്ധേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന പതാക തിരികെ കൊണ്ടു വരുമെന്ന മുഫ്തിയുടെ പ്രസ്താവന ദേശീയ പതാകയെ നിന്ദിക്കലാണെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു. ഭരണഘടനാ മാറ്റങ്ങൾ പിൻവലിക്കുന്നതു വരെ ദേശീയ പതാക കൈവശം വെക്കുകയോ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു. ദേശീയ പതാകയോട് അനാദരവ് പ്രകടിപ്പിക്കുന്ന മുഫ്തിയോട് മറ്റ് പാർട്ടികൾ കടുത്ത നിശബ്ദതയാണ് പുലർത്തുന്നത്. ഇത് കാപട്യവും ഇരട്ടത്താപ്പമാണെന്ന് കോൺഗ്രസിനെ ലക്ഷ്യം വെച്ച് രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

Content Highlights; Mehbooba Mufti disrespecting Indian flag; Article 370 won’t be restored: RS Prasad