എൻഐഎ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹബൂബ മുഫ്തി

nia pet agency of bjp says mehabooba mufti

എൻഐഎ (നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) ക്കെതിരെ രൂക്ഷ വിമർശനവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. എൻഐഎ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപെടുത്തുകയുമാണ് എൻഐഎയിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് മെഹബൂബ മുഫ്തി കുറ്റപെടുത്തി.

കാശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. കാശ്മീർ ദിനപത്രമായ ഗ്രേറ്റർ കാശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിന്റെ വസതി, എൻജിഒ സംഘടനകളുടെ ഓഫീസ് എന്നിവയെല്ലാം ഉൾപെടെ പത്തോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളും ശ്രീനഗറിലാണ്.

Content Highlights; nia pet agency of bjp says mehabooba mufti