ഒക്ടോബർ 24ന് സൗദി പുറത്തിറക്കിയ ലോക ഭൂപടം ആലേഖനം ചെയ്തുകൊണ്ടുള്ള 20 റിയാലിൻ്റെ കറൻസിയിൽ ജമ്മു കാശ്മീരിനേയും ലഡാക്കിനേയും ഇന്ത്യൻ അതിർത്തിയിൽ ഉൾപ്പെടുത്താത്തതിനെതിരെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അടുത്തിടെ കേന്ദ്ര സർക്കാർ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയ ലഡാക്കും ജമ്മു കശ്മീരും പുറത്തായതാണ് പ്രതിഷേധത്തിന് കാരണമായത്. കറൻസിയിൽ ഇന്ത്യൻ അതിർത്തി തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ അടിയന്തരമായി തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് പിൻവലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലഡാക്കും ജമ്മു കശ്മീരും ഇന്ത്യയുടെ അവിഭാജ്യ പ്രദേശങ്ങളാണെന്നും ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ജി 20യുടെ ഭാഗമായി ജി 20 സമ്മിറ്റ് കറൻസിയിലാണ് സൗദി അറേബ്യ ഇന്ത്യയുടെ മാപ്പിൽ നിന്ന് ലഡാക്കിനേയും കശ്മീരിനേയും പ്രത്യേക മേഖലയായി അടയാളപ്പെടുത്തിയത്. ജി 20യുടെ ഭാഗമായി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിൽ പാക്കിസ്താനുും തിരിച്ചടി നേരിട്ടിരുന്നു. പാക്ക് അധീന കശ്മീരും സൗദി കറൻസിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
content highlights: India Files Strong Protest With Saudi Arabia For the Wrong Map On Banknote