വർഗീയ പാർട്ടിയായ ബിജെപിയിലേക്ക് പോകുന്നതിന് പകരം രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിക്കുന്നതാണ് നല്ലത്; മായാവതി

Would rather retire than join hands with ‘communal’ BJP, clarifies Mayawati

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ബഹുജൻ സമാജ് പാർട്ടി നേതാവായ മായാവതി. ബിജെപിയുമായി സഖ്യത്തിന് പോകുന്നതിന് പകരം  രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിക്കുന്നതാണ് നല്ലതെന്നും മായാവതി പറഞ്ഞു. രണ്ട് പാർട്ടിയുടേയും പ്രത്യയശാസ്ത്രങ്ങൾ രണ്ട് ദിശയിലുള്ളതാണെന്നും ജാതീയതയും സാമുദായിക വർഗീയതും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും മായാവതി ആരോപിച്ചു. ഭാവിയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ വേണ്ടി ബിജെപിക്കോ മറ്റേതെങ്കിലും പാർട്ടിയിലെ സ്ഥാനാർത്ഥികൾക്കോ ബിഎസ്പി വോട്ടു ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മായാവതി പറഞ്ഞിരുന്നു. ഇതിനെ തുടർന്നുണ്ടായ ചർച്ചകൾക്ക് പിന്നാലെയാണ് വിശദീകരണവുമായി മായാവതി രംഗത്തെത്തിയത്

സമാജ് വാദി പാർട്ടിയും കോൺഗ്രസും ചേർന്ന് താൻ പറഞ്ഞതിനെ തെറ്റായി വളച്ചൊടിക്കുകയാണെന്ന് പറഞ്ഞ മായാവതി ഒരു കാരണവശാലും ബിജെപിയുമായി സഖ്യത്തിനു പോകില്ലെന്ന് വ്യക്തമാക്കി. ബിഎസ്പി ഒരിക്കലും ഒരു വർഗീയ പാർട്ടിയുമായി ചേർന്ന് മത്സരിക്കില്ലെന്നും അവർ പറഞ്ഞു. വർഗീയ ജാതീയ മുതലാളിത്ത പ്രത്യയശാസ്ത്രമുള്ള പാർട്ടിയുമായി ‘സർവജൻ സർവ്വ ധർമ്മ ഹിതായ’ രാഷ്ട്രീയ കാഴ്ചപ്പാടുള്ള  ബിഎസ്പി അണിചേരില്ല. പകരം ബിജെപിയുടെ വർഗീയതയ്ക്കെതിരെ മുന്നിൽ നിന്ന് പോരാടും. തൻ്റെ ഭരണത്തിന് കീഴിൽ ഹിന്ദു മുസ്ലീം കലാപങ്ങളൊന്നും നടന്നിട്ടില്ലെന്നും ചരിത്രം അതിന് സാക്ഷിയാണെന്നും മായാവതി വ്യക്തമാക്കി. 

content highlights: Would rather retire than join hands with ‘communal’ BJP, clarifies Mayawati