വാഷിങ്ടണ്‍: അമേരിക്കയുടെ വിധി നിര്‍ണയിക്കുന്ന വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നേരിയ മുന്നേറ്റം കാഴ്ച്ച വെച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡന്‍. 131 ഇലക്ട്രല്‍ വോട്ടുകളുമായി ജോ ബൈഡന്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ 108 ഇലക്ട്രല്‍ വോട്ടുകളാണ് ട്രംപിന് നേടാനായത്.
ഫ്‌ളോറിഡയാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന നഗരം. ഫ്‌ളോറിഡ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് നിലവിലെ ചര്‍ച്ചാ വിഷയം. 51 ശതമാനം വോട്ടുകളോടെ ട്രംപാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. 48 ശതമാനം വോട്ടുകളാണ് ബൈഡന് നേടാനായത്.
ഇന്ത്യാന, കെന്‍ചുക്കി, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങള്‍ ട്രംപിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് കരോലിന, വെര്‍മേണ്ട് മസാച്യുസെറ്റസ് എന്നീ സംസ്ഥാനങ്ങള്‍ ബൈഡന് അനുകൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
13 സംസ്ഥാനങ്ങളില്‍ ട്രംപ് നിലവില്‍ മുന്നിലാണ്. സൗത്ത് കാരൊളൈനയിലും ട്രംപ് മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡന്‍ മുന്നില്‍. ഫ്‌ളോറിഡയാകും ഒടുവില്‍ നിര്‍ണായകമാകുക. ഫ്‌ളോറിഡ കൈവിട്ടാല്‍ പരാജയപ്പെടുമെന്ന് ട്രംപ് അനുകൂലികള്‍ സമ്മതിച്ചുകഴിഞ്ഞു.
Content Highlight: America Presidential Election results