ചൊവ്വയിൽ നിന്നുള്ള പാറക്കല്ലുകളുടെ സാമ്പിളുകൾ ശേഖരിക്കാനുള്ള പദ്ധതിയുമായി നാസ. യുറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്ന് മാർസ് സാമ്പിൾ റിട്ടേൺ പ്രോഗ്രാമിന് ഒരുങ്ങുന്നുവെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ശാസ്ത്രീയ പഠനത്തിനായാണ് ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് പാറക്കല്ലുകളുടെ സാമ്പിളുകൾ എത്തിക്കുന്നത്.
2020 ജൂലെെയിലാണ് ഈ ദൌത്യത്തിൻ്റെ ഭാഗമായി പ്രത്യേക റോവർ നാസ ചൊവ്വയിലേക്ക് വിക്ഷേപിച്ചത്. 2021 ഫെബ്രുവരിയിൽ റോവർ ചൊവ്വയിലെത്തും. ചൊവ്വയിലെ പാറകളിൽ നിന്നും റോവർ സാമ്പിളുകളിൽ ശേഖരിക്കും. ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഈ സാമ്പിളുകൾ ശേഖരിച്ചു വെക്കും. സാമ്പിൾ ക്യാച്ചിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
We're ready to undertake a new campaign to return the first samples from Mars. This groundbreaking partnership with @ESA will build on decades of scientific advancements and technical progress in Mars exploration: https://t.co/Yrc2Gy1P6H pic.twitter.com/FEifWiYM3U
— NASA (@NASA) November 10, 2020
ഈ സാമ്പിളുകൾ നാസയുടെ മറ്റൊരു പേടകമായ വാഹനമാണ് ശേഖരിച്ച് ഭ്രമണപഥത്തിൽ എത്തിക്കുക. അവിടുന്ന് എർത്ത് റിട്ടേൺ ഓർബിറ്റർ ഈ കല്ലുകൾ വലിയ സുരക്ഷാ വലയത്തിൽ ശേഖരിച്ച് ഭൂമിയിലെത്തിക്കും. 2030ൽ മാത്രമെ ഈ പ്രവർത്തനങ്ങൾ പൂർത്തിയായി ഭൂമിയിലെത്തുകയുള്ളു.
ഈ കല്ലുകളിൽ നടത്തുന്ന പഠനത്തോടെ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്നത് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
content highlights: In a first, Nasa to bring Mars rock samples back to Earth