ബിഹാറിൽ ബിജെപിയ്ക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കർ പദവിയും 

For BJP In Bihar, 2 Deputy Chief Minister Posts, Speaker: Sources

നിതീഷ് കുമാർ ഇന്ന് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബിഹാറിൽ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കർ പദവിയും ലഭിക്കും. ഇന്നലെ രാത്രി വെെകി നടന്ന ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്.  ആദ്യമായാണ് ബിജെപിയേക്കാൾ ചെറിയ കക്ഷിയുടെ നേതാവായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. 

2005 മുൽ 2013 വരെയും 2017 മുതൽ 2020 വരെയുമുള്ള ജെഡിയു-ബിജെപി സർക്കാരുകളിൽ സുശീൽ കുമാർ മോദിയായിരുന്നു നിതീഷ് കുമാറിൻ്റെ ഉപമുഖ്യമന്ത്രി. എന്നാൽ ഇത്തവണ സുശീൽകുമാർ മോദി കേന്ദ്ര മന്ത്രിസഭയിലേക്ക് പോയേക്കുമെന്നാണ് സൂചനകൾ പുറത്തുവരുന്നത്. അങ്ങനെയുണ്ടായാൽ ബിജെപിയുടെ രണ്ട് ഉപമുഖ്യമന്ത്രിമാർ താർകിഷോർ പ്രസാദും രേണു ദേവിയുമായിരിക്കും. നിലവിൽ ബിജെപി നിയമസഭ കക്ഷി നേതാവായി താർകിഷോർ പ്രസാദിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

നിതീഷ് കുമാറിനെ ഇന്നലെ നിയമസഭ കക്ഷി നേതാവായും ജെഡിയു നേതാവായും  തെരഞ്ഞെടുത്തിരുന്നു. ഇന്ന് 4നും 4.30നുമിടയ്ക്ക് പാട്നയിലായിരിക്കും പുതിയ നിതീഷ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. 

content highlights: For BJP In Bihar, 2 Deputy Chief Minister Posts, Speaker: Sources