നടി ഖുശ്ബുവിൻ്റെ കാർ അപകടത്തിൽപ്പെട്ടു; ടാങ്കർ ഇടിച്ചുകയറി

Khushbu Sundar met with an accident on way to BJP’s ‘Vel Yatra’

നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ മേൽമറവത്തൂരിൽ വെച്ചായിരുന്നു അപകടം. ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു. നടിയുൾപ്പെടെ ആർക്കും പരിക്കില്ലെന്നാണ് വിവരം. ടാക്കർ കാറിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായതെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. 

അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു പറഞ്ഞു. വേൽയാത്രത്തിൽ പങ്കെടുക്കാനുള്ള യാത്ര തുടരും. വേൽമുരുകനാണ് തങ്ങളെ രക്ഷിച്ചതെന്നും മുരുകനിൽ തൻ്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വസത്തിൻ്റെ പ്രതിഫലനമാണിതെന്നും ഖുശ്ബു ട്വിറ്ററിൽ പറഞ്ഞു. 

content highlights: Khushbu Sundar met with an accident on way to BJP’s ‘Vel Yatra’